കുമാരേട്ടൻ കാലത്ത് നേരത്തെ എഴുന്നെറ്റു. ഇന്ന് ശനിയാഴ്ച ആണല്ലോ. ജോലിക്ക് പോകേണ്ടല്ലോ. ഭാര്യ ദാക്ഷയിനി ഉണ്ടാക്കിയ കട്ടൻ ചായയും കുടിച്ചു വരാന്തയിലെ തിണ്ണയിൽ ഇരിപ്പുറപ്പിച്ചു. പുറത്തു ചാറ്റൽ മഴ പെയ്യുന്നുണ്ട്. അയൽ വീട്ടിലെ സരോജിനിയുടെ മകൾ പുഷ്പവതി പാല് വാങ്ങാനായി പാത്രവുമായി പോകുന്നു. അവൾ പതിവുപോലെ ഒരു ചിരി പാസാക്കി.
കഴിഞ്ഞ കാലത്തേക്ക് കുമാരേട്ടൻ ഒരു നിമിഷം ഒന്ന് എത്തി നോക്കി. കുമാരേട്ടൻ ആലോചിക്കുകയാണ്...ജീവിതം ഒരു നാടകം തന്നെ. എത്രയോ റോളുകൾ നമ്മൾ ജീവിതത്തിൽ അഭിനയിക്കേണ്ടി വരുന്നു. എല്ലാം മനപൂർവം ആകണമെന്നില്ല. ചിലർ സുഹൃത്തുക്കളായി നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു. അവരിൽ കുറച്ചു പേർ കുറേ നാൾ നമ്മുടെ ജീവിതത്തില് ഉണ്ടാവും. വേറെ ചിലർ പുതിയ മേച്ചിൽ പുറങ്ങൾ തേടി അവിടേക്ക് യാത്രയാകുന്നു. എന്താണ് ഈ ജീവിതത്തിൽ സ്ഥിരമായുള്ളതു?
കട്ടൻ ചായ പകുതി കുടിച്ചു കഴിഞ്ഞു. കുമാരേട്ടന്റെ ജീവിതവും പകുതി താണ്ടി കഴിഞ പോലെ.. തലയിലെ മുടി കുറേ നരച്ചിരിക്കുന്നു. കഷണ്ടിയും ആവശ്യത്തിനുണ്ട്. ഈ യാത്ര ഇനി എങ്ങോട്ടാണ്? ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടു പോകുക തന്നെ. മക്കളുടെ പഠിപ്പ്, പിന്നെ അവരുടെ കല്യാണം..ഇങ്ങിനെ നിരവതി ചുമതലകൾ മുന്നിൽ കിടക്കുന്നു. ജീവിതം ഒരു യാത്രയാണെന്ന് പറഞ്ഞു കേട്ടിട്ടുള്ളത് ശരിയാണ്.
അടുക്കളയിൽ നിന്ന് ദാക്ഷയിനിയുടെ ശബ്ദം...നിങ്ങൾ അവിടെ എന്താലോചിചിരികുകയാണ് മനുഷ്യാ...എന്തെക്കിലും ചെയ്തു കൂടെ? കാലത്തെഴുന്നേറ്റു ഇങ്ങനെ ഒരു കുത്തിയിരിപ്പാണ്...ഒരു പണിയും ചെയ്യില്ല...ഇങ്ങനെ ഒരു ജന്മം...
കുമാറേട്ടൻ പെട്ടന്ന് ഒരു അടി കിട്ടിയത് പോലെ ചാടി എഴുന്നേറ്റു. കഴിഞ്ഞ കാലത്തെ പറ്റി ഓർക്കുകയായിരുന്നു എന്ന് പറഞ്ഞാൽ പിന്നെ ഡോസ് കൂടുതൽ കിട്ടും ...അതൊന്നും പറയേണ്ട ...ഞാൻ ഇതാ വരുന്നു ....ഇന്ന് കടയിൽ പോകണ്ടേ.. നീ ആ സഞ്ചി എടുത്തു തരോ? പിന്നെ അതിനു നിങ്ങള്ക്ക് വേറെ ഒരാൾ വേണം. വേണ്ട ഞാൻ എടുത്തോളാം ..കുമാരേട്ടൻ സഞ്ചിയുമെടുത്തു കടയിലെക്കിറങ്ങി. ശരിയാണ് ജീവിതം ഒരു യാത്രയാണ് ...അനന്തമായ ഒരു യാത്ര :)
No comments:
Post a Comment